ആറ്റിങ്ങൽ:തോന്നയ്ക്കൽ കുടവൂർ ധമനം സാഹിതിയ സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച 3ന് മംഗലപുരം ഫോക്കസ് പി.എസ്.സി പരിശീലന കേന്ദ്രത്തിൽ ലഹരിക്കെതിരേ സാംസ്കാരിക സായാഹ്നം നടക്കും. ആർ.സുകേശൻ ഉദ്ഘാടനം ചെയ്യും.സി.രാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,​സി.ഐ സജീഷ്,​എസ്.ഐ അമൃത് സിംഗ് നായകം എന്നിവർ പങ്കെടുക്കും.ഡോ.ആർ. രഘുനാഥ്,​പകൽക്കുറി വിശ്വൻ,​തോന്നയ്ക്കൽ ഷംസുദ്ദീൻ,​ചാന്നാങ്കര സലിം,​വേങ്ങോട് മധു,​തോന്നയ്ക്കൽ അയ്യപ്പൻ,​ സിദ്ദിഖ് സുബൈർ,​തോന്നയ്ക്കൽ വാമദേവൻ,​വി.മോഹനചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും.