ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു.എം.മുരളി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജി.വ്യാസൻ, എം.ബി.ദിനേശ് ,എസ്.രാജശേഖരൻ,ആർ.എസ്.അരുൺ,ലിജാബോസ്,ശ്രീലതാപ്രദീപ്,ടി.ബിജു,എസ്.സാബു, ജി.സന്തോഷ് കുമാർ,എസ്.ആർ.ജ്യോതി ,എസ് .പ്രകാശ്,കെ.അനിരുദ്ധൻ,എ.ആർ.റസൽ,ബി.മോഹൻ ദാസ്,എസ്.രജു,എം.ബിനു,സജിസുന്ദർ എന്നിവർ സംസാരിച്ചു.