ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ അഞ്ച് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വൃന്ദ.എസ്.ആറിനെ അനുമോദിച്ചു.100-200 മീറ്റർ ബാക്ക് സ്ട്രോക്ക്,​ 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യനായ വൃന്ദ 4 X 100 ഫ്രീ സ്റ്റൈൽ റിലേ,​ മിഡ്ലി റിലേ എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എച്ച്.എം സുജിത്ത്.എസ് അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് തങ്കമണി,​എ. ഗോപകുമാർ,​സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ,​ഷാജി.എ,​ബോബൻ,​വിനയ് തുടങ്ങിയവർ പങ്കെടുത്തു.