മുടപുരം: കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ 11-ാമത് വാർഷിക പൊതുയോഗം നാളെ രാവിലെ 10.30ന് കൂന്തള്ളൂർ എൽ.പി സ്കൂളിൽ അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു അദ്ധ്യക്ഷത വഹിക്കും. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മാനോന്മണി പ്രതിഭകളെ ആദരിക്കും.കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ അവാർഡുകൾ വിതരണം ചെയ്യും.ചിറയിൻകീഴ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് എ.അൻസാർ മുഖ്യപ്രഭാഷണം നടത്തും. സംഘം വൈസ് പ്രസിഡന്റ് പി.അബ്ദുൽ റഹീം സ്വാഗതവും ഭരണ സമിതി അംഗം ചന്ദ്രാനനൻ നന്ദിയും പറയും.