വർക്കല: പി.ഡി.പി പാലച്ചിറ ടൗൺ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. പി.ഡി.പി വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് വർക്കല നിയാസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നടയറ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കലാം പൊലീസ് മുക്ക്, അൻസാരി പാലച്ചിറ തുടങ്ങിയവർ സംസാരിച്ചു. ടൗൺ കമ്മിറ്റി ഭാരവാഹികളായി കബീർ.എസ്(പ്രസിഡന്റ്), നിഷാൻ എൻ(വൈസ് പ്രസിഡന്റ്), ഷൈൻ.എ(സെക്രട്ടറി), അൻസർ (ജോയിന്റ് സെക്രട്ടറി), നസീർ.എസ്(ട്രഷറർ), ആബിദ് അബു(ഐ.എസ്.എഫ് പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.