
തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവം 22 മുതൽ 26 വരെ കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്നതിന് മുന്നോടിയായി പന്തൽ കാൽനാട്ടുകർമ്മം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ കൃഷ്‌ണകുമാർ നിർവഹിച്ചു. സ്റ്റേജ് ആന്റ് പന്തൽ കൺവീനർ ഷഫീർ,പബ്ലിസിറ്റി കൺവീനർ എ.അരുൺകുമാർ, പ്രിൻസിപ്പൽ ഹെഡ്‌മാസ്റ്റർ വി.രാജേഷ് ബാബു, ഡി.ആർ.ജോസ്,സംഗീത റോബർട്ട്,നജീബ് കല്ലമ്പലം,മുനീർ കിളിമാനൂർ എന്നിവർ സംസാരിച്ചു.അയ്യായിരത്തോളം വിദ്യാർത്ഥികളാണ് ജില്ലാ കലോത്സവത്തിൽ മാറ്റുരയ്‌ക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു.