
മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം മാടൻ വിളയിൽ പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൻ ജി. വിജയ കുമരി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൻ ആർ. അംബിക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നെസിയാ സുധീർ, എസ്.വി. അനിലാൽ, ടി.കെ. റിജി, കെ. ഓമന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ഗംഗ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അൻസർ, സനൽകുമാർ, ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വി. ശശി എം.എൽ.എ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 20ന് വിതരണം ചെയ്യും.