തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം ഓഫീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ 30 ന് രാവിലെ 9 മുതൽ 11 വരെ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം .