poov

നെടുമങ്ങാട്:പൂവത്തൂർ ഗവൺമെന്റ് എൽ.പി.സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ തെളിമ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്ക്രാപ്പ് ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ച് വാങ്ങിയ പഠനോപകരണങ്ങൾ സ്റ്റാഫ് സെക്രട്ടറി സുരേഷ് കൃഷ്ണൻ സ്കൂൾ പ്രഥമ അദ്ധ്യാപിക സുധക്ക് നൽകി ഉദ്ഘാടനം ചെയ്തു.ഫസ്റ്റ് ഇയർ വോളന്റീർസ്,സെക്കന്റ്‌ ഇയർ വോളന്റീർസ്,പ്രോഗ്രാം ഓഫീസർ വിനിത,അദ്ധ്യാപകരായ രത്നാകുമാർ,സുനിത,സൗമ്യ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.