
തിരുവനന്തപുരം: അസംഘടിത തൊഴിലാളി യൂണിയൻ(എ.ഐ.ടി.യു.സി) ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു. അസംഘടിത തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, അഡ്വ.മോഹൻദാസ്, വട്ടിയൂർക്കാവ് ശ്രീകുമാർ, ബി.ജയകുമാർ, എം.എസ്.റഷീദ്,കെ.എസ്.മധുസൂദനൻ നായർ, കാഞ്ഞിരംവിള ഗോപാലകൃഷ്ണൻ, അഡ്വ.എം.എം.ഫാത്തിമ, ക്ഷേമനിധി ബോർഡ് അംഗം പുഷ്പവല്ലി, ജി.എൻ.ശ്രീകുമാർ, കാലടി പ്രേമചന്ദ്രൻ, പുത്തൻപുര വിജയൻ, ബി.എസ്.റെജി, ഷിജി ഷാജഹാൻ എന്നിവർ സംസാരിച്ചു. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ ബിനു സാരസം ക്ളാസെടുത്തു.