aswathi

തിരുവനന്തപുരം:കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്‌ന വിധി പ്രകാരമുള്ള പുനരുദ്ധാരണ വിളംബര ഉദ്ഘാടനവും ആദ്യ സംഭാവന സ്വീകരിക്കുന്ന കർമ്മവും കവടിയാർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർവഹിച്ചു. പുനരുദ്ധാരണ ഫണ്ടിലേയ്ക്കുള്ള ആദ്യ സംഭാവന പ്രമുഖ വ്യവസായി ആനന്ദകുമാറിൽ നിന്ന് അശ്വതി തിരുനാൾ സ്വീകരിച്ചു.ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നായർ,ചെയർമാൻ എം. രാധാകൃഷ്ണൻ നായർ,പ്രസിഡന്റ് എം.വിക്രമൻ നായർ,ട്രഷറർ വി.എസ്.മണികണ്ഠൻ നായർ,വൈസ് പ്രസിഡന്റ് ജെ.ശങ്കരദാസൻ നായർ,​ജോയിന്റ് സെക്രട്ടറി പി.ശിവകുമാർ,ഭരണസമിതി അംഗങ്ങൾ,ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.