വെഞ്ഞാറമൂട്: നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ 14-ാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 25 മുതൽ ഡിസംബർ 4 വരെ വെഞ്ഞാറമൂട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 25 ന് വൈകിട്ട് 4.30ന് സാംസ്കാരിക ഘോഷയാത്ര. 530ന് നാടക മത്സരം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.യോഗത്തിൽ വച്ച് അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം വക്കം ഷക്കീറിന് മന്ത്രി സമ്മാനിക്കും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനാകും.രാത്രി 7 ന് സൗപർണികയുടെ പ്രദർശന നാടകം. 26 ന് വൈകിട്ട് 5.30ന് നടക്കുന്ന വിശ്വാസവും അന്ധവിശ്വാസവും സെമിനാറിൽ സ്വാമി സന്ദീപാനന്ദഗിരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7 ന് കൊച്ചിൻ ചൈത്രധാരയുടെ നാടകം. 27 ന് വൈകിട്ട് 5.30ന് ലഹരി മരുന്നും കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജേക്കബ് പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തും.7 ന് അയനം നാടക വേദിയുടെ നാടകം. 28 ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ അയിലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.7 ന് കൊല്ലം അസീസിയുടെ നാടകം. 29 ന് വൈകിട്ട് 5.30ന് ഭരണഘടനയും പൗരബോധവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാൽ അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തും.7 ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം. 30 ന് വൈകിട്ട് 5.30ന് സെമിനാർ. ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും. 7 ന് ആറ്റിങ്ങൽ ശ്രീ ധന്യയുടെ നാടകം ലക്ഷ്യം. ഡിസംബർ 1ന് വൈകിട്ട് 5.30ന് സെമിനാർ. വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി മുഖ്യ പ്രഭാഷണം നടത്തും.7 ന് രംഗഭാഷയുടെ നാടകം. 2 ന് വൈകിട്ട് 5.30ന് സെമിനാർ: സത്യാനന്തര കാലത്തെ സാമൂഹ്യ ജീവിതം. അഭിലാഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തും.7 ന് നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിന്റെ നാടകം. 3ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.മന്ത്രി ജി. ആർ.അനിൽ അവാർഡുകൾ വിതരണം ചെയ്യും. നടന്മാരായ ഇന്ദ്രൻസ്,ബിജു മേനോൻ,ആസിഫ് അലി,പ്രേംകുമാർ,നടി അതിഥി രവി,ഗായകൻ കല്ലറ ഗോപൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സുരാജ് വെഞ്ഞാറമൂടിൻ്റെ നേതൃത്വത്തിൽ താരനിശയും നടക്കും.4 ന് വൈകിട്ട് 7ന് സംസ്കൃതിയുടെ പ്രദർശന നാടകം ബോധിവൃക്ഷത്തണലിൽ എന്ന നാടകവും അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡി.കെ.മുരളി എം.എൽ.എ, അശോക് ശശി,എസ്.അനിൽ,അബു ഹസൻ, ദിലീപ് സിതാര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.