venni

വെഞ്ഞാറമൂട്:മേലാറ്റുമൂഴി ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'വാമനപുരം നദിക്കായി നീർധാര'പദ്ധതിയിലുൾപ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്.വാമനപുരം നദിയുടെ പുനരുജ്ജീവനവും പാരമ്പര്യ ജല സ്രോതസ്സുകളുടെ നവീകരണവുമാണ് ലക്ഷ്യം.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്.ഇതിലൂടെ തൊഴിലുറപ്പ് പ്രവർത്തകർക്ക് തൊഴിൽദിനങ്ങളും ലഭ്യമാകും.ചിറയുടെ വശങ്ങൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ച് ഓരങ്ങളിൽ ഫലവൃക്ഷത്തൈകളും നടും.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ,തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.