doc

വെഞ്ഞാറമൂട് :ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. വെഞ്ഞാറമൂട് നക്ഷത്ര റസിഡൻസിയിൽ നടന്ന യോഗം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ. മനോജൻ മുഖ്യാതിഥി ആയിരുന്നു. ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോ.സുൽഫി നൂഹു,സൗത്ത് സോൺ വൈസ് പ്രസിഡന്റ്‌ ഡോ.മോഹനൻ നായർ,മുൻ സ്റ്റേറ്റ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ എൻ .കുമാർ,കെ.പി.സി.സി അംഗം രമണി പി. നായർ,ഷാനവാസ്‌ ആനകുഴി,അനസ് മുഹമ്മദ്‌,ഷെരീഫ്,ഐ.എം.എ ഭാരവാഹികളായ ഡോ.ഷിജി,ഡോ.ബിനോയ്‌,ഡോ.ബെന്നി,ജി.ജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ .സതീഷ് കുമാർ(പ്രസിഡന്റ് ),ഡോ.സതീശൻ. എം(സെക്രട്ടറി),ഡോ.അൻസാർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.