വിതുര:ചായം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും,ഭരണസമിതി തിരഞ്ഞെടുപ്പും ചായം ശ്രീഭദ്രകാളിക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടന്നു.എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എസ്.തങ്കപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു.ഐ.വി,മേഖലാകൺവീനർ വി.വിജേന്ദ്രൻനായർ,പി.വിജയൻനായർ,മണ്ണറവിജയൻ, കെ.ശ്രീകുമാർ, എൻ.പി.രാജീവ്, സതീശചന്ദ്രൻനായർ,സജീവ്, എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി എസ്.തങ്കപ്പൻപിള്ള (പ്രസിഡന്റ്),കെ.ശ്രീകുമാർ (സെക്രട്ടറി) പി.വിജയൻനായർ, കെ.സോമശേഖരൻനായർ, മണ്ണറ വിജയൻ, എൻ.പി.രാജീവ്,മണലയം മണികണ്ഠൻ,സജീവ്,സതീശ് ചന്ദ്രൻനായർ,സുധാകരൻ,ജയപ്രകാശ്, ഗോപകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.