
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനം ആരുടെ മുന്നിലും അടിയറ വയ്ക്കാത്ത, രാജ്യം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഓർമ്മകൾ കോൺഗ്രസ് പ്രവർത്തകർക്ക് പ്രചോദനവും ഊർജ്ജവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് അദ്ദേഹം പുഷ്പാർച്ചന നടത്തി.
നിശ്ചയദാർഢ്യത്തിനും ആത്മധൈര്യത്തിനും മുമ്പിൽ ലോകരാഷ്ട്രങ്ങൾ ഉരുക്കു വനിത എന്ന വിശേഷണമാണ് ഇന്ദിരയ്ക്ക് നല്കിയത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പോറലേൽക്കാതിരിക്കാൻ ഇന്ദിരയ്ക്ക് നൽകേണ്ടിവന്നത് സ്വന്തം ജീവനായിരുന്നെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി ഭാരവാഹികളായ എൻ.ശക്തൻ, ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു, ജി.സുബോധൻ, പഴകുളം മധു, എം.എം.നസീർ, കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, ടി.ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, എം.വിൻസെന്റ് എം.എൽ.എ, കെ.മോഹൻകുമാർ, ആർ.വത്സലൻ, എം.ആർ.രഘുചന്ദ്രബാൽ, കെ.പി.കുഞ്ഞികണ്ണൻ, ആറ്റിപ്ര അനിൽ, നദീറ സുരേഷ്, വീണാ എസ്.നായർ, കോട്ടാത്തല മോഹനൻ, സിമി റോസ് ബെൽ ജോൺ എന്നിവർ പങ്കെടുത്തു.