hi

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉണർവ് 2022 എന്ന പേരിൽ ഭിശേഷി കലോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങ് ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ‌

വൈസ് പ്രസിഡന്റ് ഷീബ എസ്.വി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,ബ്ലോക്ക്‌മെമ്പർ എൻ. സരളമ്മ,ഗ്രാമപഞ്ചായത്തംഗങ്ങളായ.രതിപ്രസാദ്,എൻ.സലിൽ,ബി.ഗിരിജകുമാരി,അജ്മൽ എൻ.എസ്,സെക്രട്ടറി മിനി.ജി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ദീപ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാസിമാ ബീഗം എസ് നന്ദിയും പറഞ്ഞു.