തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കാൻ നിരാഹാര സമരം ഉൾപ്പെടെ നടത്തിയിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ഭക്ഷണം പാകം ചെയ്യുന്നത് നിറുത്തിവച്ചു പ്രതിഷേധിക്കുമെന്ന് കേരള സംസ്ഥാന സ്‌കൂൾ പാചക ത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു). വിവിധ ആവശ്യങ്ങൾ ഉയർത്തി സംഘടന സെക്രട്ടേറിയറ്റിന് മുമ്പിൽ ഇന്നലെ നിരാഹാര സമരം നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.പി. കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.വി.ദേവി, ചന്ദ്രികാമ്മ എന്നിവർ സംസാരിച്ചു.