general

ബാലരാമപുരം: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേമം ഏരിയാ കമ്മിറ്റി വെടിവച്ചാൻകോവിൽ പോസ്റ്റ്‌ ഓഫീസ് പടിക്കൽ നടത്തിയ ധർണ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.എ സുന്ദർ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് നീറമൺകര വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, യൂണിയൻ ജില്ലാ ട്രഷറർ പൊറ്റവിള ഭാസ്കരൻ, യൂണിയൻ ഏരിയ സെക്രട്ടറി ടി. സുധീർ, എസ്. ദിൽജിത്, എസ്. ശ്രീകണ്ഠൻ, മുതുവല്ലൂർകോണം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.