ആറ്റിങ്ങൽ: കവിയും നാടകപ്രവർത്തകനും ഭാഷാദ്ധ്യാപകനുമായിരുന്ന ഡോ.ആർ.മനോജിന്റെ സ്മരണാർത്ഥം അഭിധ രംഗ സാഹിത്യവീഥിയും മലയാളത്തിലെ പാപ്പാത്തി പുസ്തകങ്ങളും ചേർന്ന് നൽകുന്ന ഈ വർഷത്തെ ആർ.മനോജ് മെമ്മോറിയിൽ സാഹിത്യ പുരസ്കാരo ഡോ.കെ.ബി. ശെൽവമണിയുടെ 'പ്രതിസ്വരം' എന്ന കവിതാപഠന ഗ്രന്ഥത്തിന് ലഭിച്ചു.
ആർ.മനോജിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരം നൽകും. 10001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ.കെ.കെ.ശിവദാസ് (കൺവീനർ) ഡോ. ആശാ നജീബ്, ഡോ.എം.സി.അബ്ദുൾ നാസർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്.