p

തിരുവനന്തപുരം: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 22ന് തലസ്ഥാനത്തെത്തും. ഡെയിൽ വ്യൂ ഗ്രൂപ്പ് രാം നാഥ് കോവിന്ദിന്റെ പേരിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര-ഗവേഷണ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായി അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ 11:30ന് വെള്ളനാട് പുനലാൽ ക്രിസാന്റ കാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലൈബ്രറി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ, ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ചെയർമാൻ ഡീന ദാസ് സി.എസ്, കമ്മ്യൂണിറ്റി കോർഡിനേറ്റർ ശ്യാം എന്നിവർ പങ്കെടുക്കും.