chandresh

മുടപുരം: നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി ആറ്റിങ്ങൽ കലാനികേതൻ കലാകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്‌കാരത്തിന് ചന്ദ്രേഷ് പറവൂർ അർഹനായി. 27ന് ഉച്ചക്ക് 2.30ന് ആറ്റിങ്ങൽ ചെറുവള്ളിമുക്ക് അയ്യർമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

നാടക സംവിധായകൻ വക്കം ഷക്കീർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഗാനരചയിതാവ് രാധാകൃഷ്‌ണൻ കുന്നുംപുറം പുരസ്‌കാരം നൽകും. കലാനികേതൻ രക്ഷാധികാരി അഡ്വ.എം. മുഹസിൻ, ചെയർമാൻ ഉദയൻ കലാനികേതൻ, ഭരണസമിതി അംഗങ്ങളായ കെ.രാജേന്ദ്രൻ, ബി.എസ്. സജിതൻ എന്നിവരടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.