കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ ജനമൈത്രി പൊലീസിന്റെയും വൻകടവ് അങ്കണവാടിയുടെയും നേതൃത്വത്തിൽ ഡോ.അനൂപ്‌സ് ഇൻസൈറ്റ് വർക്കല കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30 മുതൽ 1.30 വരെ മണമ്പൂർ വൻകടവ് അങ്കണവാടിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും.

കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി ഉദ്ഘാടനം ചെയ്യും. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, എസ്.ഐ ദീപു.എസ്.എസ്, ബീറ്റ് ഓഫീസർ ജയപ്രസാദ്, വാർഡ് മെമ്പർ വൻകടവ് വിജയൻ എന്നിവർ പങ്കെടുക്കും.നേത്രപരിശോധന ക്യാമ്പിൽ രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ 9846768706 നമ്പരിൽ ബന്ധപ്പെടുക.