cours

തിരുവനന്തപുരം: എസ്.എം.വി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പാർട്ട് ടൈം കഥാപ്രസംഗ സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസാണ് യോഗ്യത. ഗാനഭൂഷണം പാസായവർക്കും ബിരുദധാരികൾക്കും മുൻഗണന. പ്രായപരിധിയില്ല. എല്ലാദിവസവും വൈകിട്ട് 3.45 മുതൽ 6.45 വരെയാണ് പരിശീലന സമയം. ഫോൺ: 0471 2330395,​ 9446704503