
വക്കം: കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസത്തിന് അങ്കണവാടികളുടെ പ്രവർത്തനം മഹത്തരമാണെന്ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ ബ്ലോക്ക് തല കലോത്സവം ' ശലഭോത്സവ് ' 2022 കോലയത്ത് എസ്.എൻ.വി ജി.എച്ച് .എസ് എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഷീല, എ. താജുന്നിസ, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ്ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ എ.എസ്. ശ്രീകണ്ഠൻ, കെ. മോഹനൻ, ജി. ശ്രീകല, രാധികപ്രദീപ്, വി. ജയ ശ്രീരാമൻ, പി. അജിത, ആർ.പി. നന്ദുരാജ്, ബി.ഡി.ഒ എൽ ലെനിൻ, എ.ആർ അർച്ചന, പി.കെ വിനോദ്, ബേനസീർ എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ സ്വാഗതവും, സി.ഡി.പി ഓ പത്മജാദേവി നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി. സമ്മാനദാനം നിർവഹിച്ചു.