indira

നെയ്യാറ്റിൻകര: നഗരസഭയിൽ വ്ളാങ്ങാമുറി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമം ജംഗ്ഷനിൽ ഇന്ദിരാ സ്‌ക്വയറിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാഘോഷം കൗൺസിലറും കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ഗ്രാമം പ്രവീൺ ഉദ്ഘാടനം ചെയ്‌തു. വാർഡ് പ്രസിഡന്റ് ശ്രീരാഗ് അദ്ധ്യക്ഷത വഹിച്ചു. വ്ളാങ്ങാമുറി വാർഡ് കൗൺസിലർ ലക്ഷ്‌മി, പാലക്കടവ് മനോജ്, സലിംരാജ് തുടങ്ങിയവർ പങ്കെടുത്തു.