തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ ശ്രീകാര്യം മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ആർ.രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്‌തു. പാനിച്ചൽ ജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജില്ലാ ഭാരവാഹികളായ നദീറസുരേഷ്, വി.മധുസുദനൻ, ജെ.രാജേന്ദ്രകുമാർ, മറുകിൽ ശശി, നെയ്യാറ്റിൻകര മുരളി, ഡി.മോഹനകുമാർ, എൻ.രവീന്ദ്രൻ നായർ, പി.രാജേന്ദ്രൻ നായർ, വി.മാധവൻ, എം.വിജയൻനായർ, ഗംഗാധരൻ പിള്ള, എസ്.അജയൻ, പി.ഭാസി, പൗഡികോണം സനൽ, ബി.ഹരി, എം.സോളമൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പാനിച്ചൽ ജയകുമാർ (പ്രസിഡന്റ് ), ജി.ബാലകൃഷ്ണൻ നായർ (സെക്രട്ടറി), പി.തങ്കപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.