
മലയിൻകീഴ്: കവി എ.അയ്യപ്പൻ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ വിളപ്പിൽശാല സി.ഐ.സുരേഷ് കുമാർ.എൻ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ്.പ്രഷീദ് സ്വാഗതം പറഞ്ഞു.നേമം ബ്ലോക്ക് പഞ്ചായത്ത് മീഡിയ സെന്ററിൽ ചേർന്ന സെമിനാറിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ലൈബ്രറി സംസ്ഥാന കമ്മിറ്റി അംഗവും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വാസുദേവൻനായർ,കെ.സതീഷ് ചന്ദ്രൻ,അഭിജിത്,സുധീപ് സ്വർണൻ,കസ്തൂരി,മല്ലിക തുടങ്ങിയവർ പങ്കെടുത്തു. കാട്ടാക്കട ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സരത്തിൽ വിജയിച്ച ഗായത്രി,ഉണ്ണികൃഷ്ണൻ എന്നിവർക്ക് ക്യാഷ് പ്രൈസ് നൽകി.