naw

കണിയാപുരം : മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിയും തുമ്പ വി .എസ് .എസ് .സി കോൺട്രാക്ടറുമായ കണിയാപുരം കരിഞ്ഞവയൽ ജന്നത്ത് വില്ലയിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും ലത്തീഫ ബീവിയുടെയും മകൻ നൗഷാദ് .എസ് (45) ഹൃദയഘാതത്തെ തുടർന്ന് നിര്യാതനായി. ഖബറടക്കം കണിയാപുരം മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.

ഷീന നൗഷാദ് (ഹാന്റെക്സ് ) ആണ് ഭാര്യ. അസ്മി ജന്നത്ത്, ഖാദിസിയ ജന്നത്ത് എന്നിവർ മക്കൾ.