കോവളം: സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം പ്രദേശത്ത് പ്രമേഹ ബോധവത്കരണ വാരാചരണം സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി അദാനി ഫൗണ്ടേഷൻ ഹെൽപേജ് ഇന്ത്യയുമായി ചേർന്ന് നടപ്പിലാക്കി വരുന്ന മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ് വിഴിഞ്ഞം പ്രദേശത്തെ വിവിധയിടങ്ങൾ സന്ദർശിക്കുകയും ബോധവത്കരണ ക്ലാസുകളും സൗജന്യ പ്രമേഹ രോഗനിർണയ പരിശോധനകളും ചികിത്സയും മരുന്നും നൽകി. കിടപ്പുരോഗികളുടെ ഭവനങ്ങൾ സന്ദർശിച്ച് ചികിത്സ ലഭ്യമാക്കി. ബോധവത്കരണ ക്ലാസുകൾക്ക് ഡോ. വിഷ്ണു നേതൃത്വം നൽകി.