തിരുവനന്തപുരം: സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം സെൽഫ് ഫിനാൻസ് കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. എൽ.ബി.എസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ബി.എസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഗോപകുമാർ, കെ.നീലകണ്ഠൻ, ആർ.തുളസീധരൻ, വി.എസ് വേണു,ടിപി ജാഫർ,ആർ.വിപിൻദാസ്‌ തുടങ്ങിയവർ സംസാരിച്ചു.