
പൂവാർ:പൂവാറിൽ അനധികൃതമായി ബോട്ടുകൾ ഓടുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് തുറമുഖ അധികൃതരുടെയും പൂവാർ പൊലീസിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. രജിട്രേഷൻ, സർവേ, ലൈസൻസുകളില്ലാത്ത ഇരുപതോളം ബോട്ടുകൾക്ക് ഒന്നേകാൽ ലക്ഷം രൂപയുടെ പിഴ ചുമത്തി. പരിശോധനാ സംഘത്തിൽ സർവേയർ മരിയപ്രോൺ, വിഴിഞ്ഞം പർസർ വിനുലാൽ, സി.പി.ഒ അരുൺ, വൃന്ദകുമാർ, അജിത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ കേന്ദ്ര ഇൻലാന്റ് വെസൽസ് ആക്റ്റ് 2021 പ്രകാരമായിരുന്നു പിഴ ചുമത്തിയതെന്നും, തുടർന്നും പരിശോധനകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.