തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ 105 -ാമത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടന്നു. ഡി.സി.സി ഗാന്ധി ജയന്തി ദിനത്തിലാരംഭിച്ച സ്‌നേഹ സ്‌പർശം പരിപാടിയുടെ ഭാഗമായി ശ്രീകാര്യം കട്ടേല കാരുണ്യ വിശ്രാന്തി ഭവനിലെ കാൻസർ രോഗികളായവർക്കും മറ്റ് അന്തേവാസികൾക്കും ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ സദ്യ ഒരുക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു,ജി.സുബോധൻ,ഫാ.വർഗീസ്,​ചെമ്പഴന്തി അനിൽ,കടകംപള്ളി ഹരിദാസ്, ഹരികുമാർ,ചെറുവക്കൽ പദ്മകുമാർ,ഉള്ളൂർ മുരളി,ശ്രീകുമാർ, മണ്ഡലം പ്രസിഡന്റുമാർ, പങ്കെടുത്തു.