കോവളം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജനജാഗ്രത സദസ് ഇന്ന് വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ പരിധിയിലെ വനിതാ സംഘം പ്രവർത്തകർ, മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ അറിയിച്ചു.