തിരുവനന്തപുരം: സ്‌പോർട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (സായി) സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തുടനീളം മേഖല തിരിച്ച് നീന്തൽ ചലഞ്ച് സീരീസ് മത്സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രഥമ ഖേലോ ഇന്ത്യ ദക്ഷിണമേഖലാ ജൂനിയർ വനിതാ നീന്തൽ മത്സരങ്ങൾ പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ ആരംഭിച്ചു. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌ത മത്സരത്തിൽ സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും ഡയറക്‌ടറുമായ ഡോ.ജി.കിഷോർ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്, സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. 15 വയസിനും 18 വയസിനും താഴെ പ്രായമുളള ദക്ഷിണേന്ത്യയിൽ നിന്നുളള ജൂനിയർ വനിതാ നീന്തൽ താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.