federal-bank

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസെപ് കൗണ്ടറിന് ഫെഡറൽ ബാങ്ക് ലാപ്‌ടോപും അനുബന്ധ ഉപകരണങ്ങളും നൽകി. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജണൽ മേധാവിയുമായ നിഷ.കെ.ദാസ് ലാപ്‌ടോപ്പും മറ്റും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന് കൈമാറി. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഗവൺമെന്റ് ബിസിനസ് മേധാവിയുമായ കവിത കെ. നായർ, ബ്രാഞ്ച് മേധാവി വി.എസ്. ശോഭ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ സുന്ദരം, ആർ.എം.ഒ ഡോ. മോഹൻ റോയ്, ലേ സെക്രട്ടറിയും ട്രഷററുമായ പ്രനീത് സുദൻ തുടങ്ങിയവർ പങ്കെടുത്തു.