
നാഗർകോവിൽ: തിരുനെൽവേലി സേതുപാണ്ടിയന്റെ മകൻ ഇസക്കി പാണ്ടിയൻ (24) മോഷ്ടിച്ചെടുത്ത നാല് ബൈക്കുകളുമായി അറസ്റ്റിൽ. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഒരുകാറുംപിടിച്ചു. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയ്ക്ക് തിരുനെൽവേലി മുറുപ്പനാട്ടുവച്ചാണ് പിടിയിലായത്. ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.