
തിരുവനന്തപുരം: വനം വകുപ്പ് തെന്മല ഡിവിഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ എ. ജിൽസണെ പത്താനാപുരം റെയ്ഞ്ചിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിറക്കി. പുന്നല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന ബി.ഗിരിയെ തെന്മല ഡിവിഷനിലേക്കും സ്ഥലംമാറ്റി.