ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 21ന് സമാപിക്കും.കായിക മത്സരങ്ങൾ ഇന്നും കലാമത്സരങ്ങൾ നാളെ രാവിലെ 9ന് ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും. ഇന്നലെ രാവിലെ കായിക മത്സരം ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.ജെ സ്വാഗതവും വാർഡ് മെമ്പർ സുരേഷ്കുമാർ നന്ദിയും പറഞ്ഞു. നാളെ വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.മുരളി അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീയും ചേർന്ന് സമ്മാനവിതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫ് മാർട്ടിൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.വാഹിദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക മാധവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.ജെ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.മോഹനൻ, രാധികപ്രദീപ് എന്നിവർ പങ്കെടുക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത സ്വാഗതം പറയും.