sure

നെടുമങ്ങാട്:ഇരിഞ്ചയം ഉണ്ടപ്പാറയിൽ കാണാതായ 64കാരനെ പാറക്വാറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.ഉണ്ടപ്പാറ എസ്.ജി.ഭവനിൽ സുരേന്ദ്രൻ ആണ് മരിച്ചത്.ഇരിഞ്ചയം മീൻമൂട്ടിലെ പാറക്വാറിയിലാണ് മൃതദേഹം കണ്ടത്. വെളളിയാഴ്ച രാത്രി 8 മണി മുതൽ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു.ശനിയാഴ്ച വൈകിട്ടോടെണ് മൃതദേഹം ക്വാറിയിലുണ്ടെന്ന വിവരം അറിഞ്ഞത്.തുടർന്ന് നെടുമങ്ങാട് അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.ഭാര്യ:ഗിരിജ.മക്കൾ:ശ്രീജിത്ത്,രഞ്ജിത്ത്.