photo

തിരുവനന്തപുരം: കേരള കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി യൂണിയൻ ജില്ലാ പ്രവർത്തക സമ്മേളനം നടന്നു. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എൽ.രാജമോഹനൻ(പ്രസിഡന്റ് ), കെ.ജയരാമൻ (വർക്കിംഗ് പ്രസിഡന്റ്), മുത്തുസ്വാമി, ജേക്കബ് ഫെർണാണ്ടസ്(വൈസ് പ്രസിഡന്റുമാർ), ആർ.ചന്ദ്രമോഹൻ (ജനറൽ സെക്രട്ടറി), കുന്നുകുഴി സുനിൽകുമാർ,വേളി പ്രിയകുമാർ, സുമ.കെ.മനോഹരൻ, ബി.നാഗരാജൻ, ഷാഹുൽ ഹമീദ്, പൂവാർ ഹസൻ, അനിൽ കുമാർ, ഇ.കെ.ബാബു( സെക്രട്ടറിമാർ), എ.കരീം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.