തിരുവനന്തപുരം: സെന്റ് പീറ്റർ സി.എസ്.ഐ നാലാഞ്ചിറ സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷവും കൺവെൻഷൻ യോഗവും 20 മുതൽ 27 വരെ നടക്കും. ഡോ.സി.ഐ ഡേവിഡ് ജോയ് (കെ.യു.ടി.എസ് കണ്ണമ്മൂല), സെമിനാരി പ്രിൻസിപ്പൽ ഡോ. ബൻഗ്ളാഡ്‌സ്റ്റൻ (മുൻ വൈസ് ചെയർമാൻ എസ്.കെ.ഡി), കെ.പി. സുരേഷ് കുമാർ (സഭാദ്ധ്യക്ഷൻ), ഡോ. കെ.സി. സെൽവരാജ് (മുട്ടട ഡിസ്ട്രിക്ട് ചെയർമാൻ), പി.പി. തോമസ് (മാർത്തോമ സഭ പത്തനംതിട്ട), ഡി.എസ്. അരുൺ (സി.എസ്.ഐ പൂജപ്പുര), ഫാ. ഗീവർഗീസ്, തിരുമാലിൽ (ഡയറക്ടർ നാച്വറൽ കെയർ സെന്റർ, നാലാഞ്ചിറ) എന്നിവർ പങ്കെടുക്കും. സംഘടനകളുടെ ടാലന്റ് നൈറ്റ്, ഗായകസംഘത്തിന്റെ ഗാനസന്ധ്യ, ഘോഷയാത്ര, തിരുവത്താഴം, സ്ഥിരീകരണം സ്നാനം, ഉന്നത വിജയികൾക്കുള്ള അനുമോദനങ്ങൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.