തിരുവനന്തപുരം: കോൺഗ്രസ് ഗൗരീശപട്ടം 157-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനം ഗൗരീശപട്ടം ജംഗ്ഷനിൽ ആഘോഷിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് പുഷ്പാർച്ചന നടത്തി. ഡി.സി.സി മെമ്പർ മുട്ടട അജിത്ത്, ബൂത്ത് പ്രസിഡന്റ് ഗൗരീശപട്ടം മോഹനൻ, രാജു കറുകത്ര തുടങ്ങിയവർ പങ്കെടുത്തു.