പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസിൽ തണ്ണിത്തോട് കാരിമാൻതോട് മുരുപ്പേൽ വീട്ടിൽ അനിയൻ(എം.എ വർഗീസ് -60) പൊലീസിന്റെ പിടിയിലായി. ഈമാസം എട്ടിന് കാരിമാൻതോട് റോഡിൽ വച്ചാണ് ഇയാൾ അതിക്രമം കാട്ടിയത്. എസ്.ഐ ഷെരീഫ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്. സി .പി .ഓ ഷീജാ ജോർജ്, റാഫി, സി .പി .ഓമാരായ അരുൺ, അനീഷ് എന്നിവരാണ് പങ്കെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ആറന്മുള: പതിനേഴുകാരിയെ സനേഹം നടിച്ച് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോഴഞ്ചേരി ഈസ്റ്റ് കെ.എസ്.എച്ച്.ബി കോളനിയിൽ.ബിജിത്ത് (18) നെ അറസ്റ്റുചെയ്തു. ഒൻപത് മാസമായി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ.മനോജ്, എസ്.ഐ അനിരുദ്ധൻ, സി.പി.ഓ സൈഫുദ്ദീൻ, ബിനു, ഹരികൃഷ്ണൻ , വിഷ്ണു സുജ അൽഫോൻസ് , ബിനു കെ.ഡാനിയേൽ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തുന്നത്
വിദ്യാർത്ഥിനിക്ക് പീഡനം:
അദ്ധ്യാപകൻ ഒളിവിൽ
തൃപ്പൂണിത്തുറ: ഉപജില്ലാ കലോത്സവത്തിന് മത്സരിക്കാൻ കൊണ്ടുപോയ പ്ളസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പട്ടിമറ്റം സ്വദേശിയായ അദ്ധ്യാപകനെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ അന്ന് വൈകിട്ടാണ് അദ്ധ്യാപകൻ തിരിച്ചെത്തിച്ചത്. വിദ്യാർത്ഥിനി സഹപാഠിയോട് കാര്യം പറഞ്ഞു. സ്കൂളിൽ നടന്ന കൗൺസലിംഗിലും വിവരം വെളിപ്പെടുത്തി. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
അദ്ധ്യാപകൻ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി 8.30 വരെ അമ്മയുമായും ഭാര്യയുമായും ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് കാലടിയിൽ മൊബൈൽ ലൊക്കേഷൻ എത്തി. വനപ്രദേശമായ അയ്യമ്പുഴയിൽ സ്വിച്ച് ഓഫ് ആയി. പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രകൃതിവിരുദ്ധപീഡനം : പ്രതി പിടിയിൽ
പത്തനംതിട്ട : നാലാംക്ളാസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ യുവാവ് പിടിയിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറ വിത്സനെ(യേശു-32)യാണ് കൊടുമൺ പൊലീസ് അറസ്റ്റുചെയ്തത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, എസ്.ഐമാരായ സതീഷ് കുമാർ, രതീഷ് കുമാർ, എസ്.സി .പി .ഓമാരായ അൻസർ, വിനീത്, സി .പി .ഓമാരായ നഹാസ്, ബിജു, അജിത്, അതുൽ സിന്ധു എം. കേശവൻ, പ്രിയാലക്ഷ്മി എന്നിവർ പങ്കെടുത്തു.
പീഡനകേസിൽ ജാമ്യത്തിലിറങ്ങി
പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
അടൂർ : പതിനാലുകാരിയെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. ഏനാദിമംഗലം ചാങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ നിന്ന് പുനലൂർ കരവാളൂർ,മാത്ര നിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (21) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച് മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തി സ്വർണവും, പണവും തട്ടിയെടുക്കുകയും, പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുംചെയ്തു. ആറുമാസം മുമ്പ് 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പീഡനം നടത്തിയത്. റിമാൻഡ് ചെയ്തു.