
പാലോട്:നന്ദിയോട് ഗ്രാമപഞ്ചായത്തും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നടത്തുന്ന ലഹരി വിമുക്ത ക്യാമ്പെയിന്റെ ഭാഗമായി നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഫുട്‌ബോൾ താരങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഗ്രൗണ്ടിൽ ഗോൾ ചലഞ്ച് നടത്തി.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.ആലംപാറ വാർഡ് മെമ്പർ രാജേഷ് .എസ് അദ്ധ്യക്ഷനായി.പുലിയൂർ വാർഡ് മെമ്പർ സനിൽകുമാർ സ്വാഗതം പറഞ്ഞു.കുറുന്താളി വർഡ് മെമ്പർ വി.രാജ്കുമാർ ,മുൻ പഞ്ചായത്ത് മെമ്പർ.രാജീവൻ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് ,എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മനു എന്നിവർ ആശംസകൾ അർപ്പിച്ചു.പഞ്ചായത്തിലെ വിവിധ ക്ലബുകളിലെ മികച്ച താരങ്ങളും പങ്കെടുത്തു.