
മുടപുരം:കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം വാർഷിക പൊതുയോഗം കൂന്തള്ളൂർ എൽ.പി സ്കൂളിൽ അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു അദ്ധ്യക്ഷതവഹിച്ചു.ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ എം.പി ആദരിച്ചു.ചിറയിൻകീഴ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് എ.അൻസാർ മുഖ്യപ്രഭാഷണം നടത്തി.കിഴുവിലം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ശശി , സംഘം വൈസ് പ്രസിഡന്റ് പി.അബ്ദുൽ റഹീം,ഭരണ സമിതി അംഗങ്ങളായ ചന്ദ്രാനനൻ,ജി.സത്യദേവൻ,എം.പ്രസന്നൻ,സി.കെ.രാമചന്ദ്രൻപിള്ള,എസ്.നന്ദകുമാർ,ടി.സി.മഞ്ചുറാണി,കെ.സതി,സബീന ബീവി,എസ്.രാജു,സെക്രട്ടറി അബിമോൾ തുടങ്ങിയവർ പങ്കെടുത്തു.