ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിൽ വിവിധ രാഷട്രിയ പാർട്ടികളിൽ നിന്ന് 50 ഓളം പേർ എ.ഐ.വൈ.എഫിൽ ചേർന്നു. ഇതുസംബന്ധിച്ച് ചേർന്ന സമ്മേളനം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ആർ.എസ്.ജയൻ ഉദ്‌ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അദുൽരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന,മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് , ചിറയിൻകീഴിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിജയദാസ്,കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷ ,ജ്യോതികുമാർ തടങ്ങിയവർ സംസാരിച്ചു.