1

വിഴിഞ്ഞം: എസ്.എൻ.ഡി.പി യോഗം മുല്ലൂർ ശാഖ പൊതുയോഗം കോവളം യൂണിയൻ പ്രസിഡന്റ്‌ ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ സ്വാഗതവും നവകുമാർ നന്ദിയും പറഞ്ഞു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രെഡിഡന്റ് പെരിങ്ങമ്മല സുശീലൻ റിട്ടേനിംഗ് ഓഫീസറായിരുന്നു. കരുംകുളം പ്രസാദ്, വിശ്വനാഥൻ, മണ്ണിൽ മനോഹരൻ, തുളസിധരൻ, ഡോക്ടർ നന്ദ കുമാർ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രഡിഡന്റ് മുല്ലൂർ വിനോദ് കുമാർ, അനു രാമചന്ദ്രൻ, വനിതാ സംഘം യൂണിയൻ കൺവീനർ അനിത രാജേന്ദ്രൻ,മുല്ലൂർ ശാഖ കമ്മിറ്റി അംഗം അനിൽ കുമാർ,വനിതാ സംഘം സെക്രട്ടറി ഡോക്ടർ റീന സുനിൽദത്ത്,സിന്ധു തുടങ്ങിയവർ സംസാരിച്ചു.