മുടപുരം: പൊതുമരാമത്ത് വകുപ്പ്‍ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ നാഷണൽ ഹൈവേയെയും പോത്തൻകോട് ഗ്രാമ പഞ്ചായത്തെയും തമ്മിൽ ബന്ധിപ്പിച്ച് പുനർനിർമ്മിച്ച മുറിഞ്ഞ പാലത്തിന്റെയും തോന്നയ്ക്കൽ കലൂർ മഞ്ഞമല റോഡിന്റെയും തോന്നയ്ക്കൽ വാലികോണംറോഡിന്റെയും ഉദ്‌ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വി.ശശി എം.എൽ.എ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥി തായി പങ്കെടുക്കും. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം സ്വാഗതം പറയും .അഡ്വ. അജീന,എസ്.ശ്രീലത,തോന്നയ്ക്കൽ രവി,ജുമൈലബീവി,വനജകുമാരി,ജയ,ബിന്ദു,അജയരാജ്,നയന,വേങ്ങോട് മധു,മുല്ലശേരി മധു,തോന്നയ്ക്കൽ രാജേന്ദ്രൻ,ഗോപകുമാർ ,പ്രധീഷ്‌, അജിത് രാമചന്ദ്രൻ ,അശോക് കുമാർ.എം തുടങ്ങിയവർ പങ്കെടുക്കും.