കാട്ടാക്കട:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധകുത്തിവയ്പ് കാട്ടാക്കട പഞ്ചായത്തിൽ തുടരുന്നു.പഞ്ചായത്തിലെ കാട്ടാക്കട,പനയംകോട്,ചന്ദ്രമംഗലം,മംഗലയ്ക്കൽ,ആമച്ചൽ,പ്ലാവൂർ വാർഡുകളിലെ കുത്തിവെയ്പുകൾ പൂർത്തീകരിച്ചു. 21 മുതൽ 28 വരെ കട്ടയ്ക്കോട്,കുളത്തുമ്മൽ,ചെമ്പനാകോട്,കുരുതംകോട്,കൊമ്പാടിക്കൽ,ചെട്ടിക്കോണം എന്നീ വാർഡുകളിൽ കുത്തിവെയ്പ്പുകൾ നടത്തും.ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ആശ.എസ്.എസ്,ശ്രീജിത് എം.വി,നാഗേഷ് കുമാർ.ബി.ആർ എന്നിവർ കർഷക വീടുകൾ സന്ദർശിച്ച് കുത്തിവെയ്പ്പുകൾ നടത്തും.മൃഗങ്ങളെ കുത്തിവെയ്പ്പിന് വിധേയമാക്കാൻ സാധിക്കാത്ത കർഷകർ കാട്ടാക്കട സീനിയർ വെറ്ററിനറി സർജ്ജനെയോ ക്ഷീരസംഘങ്ങളെയോ വിവരമറിയിക്കണം. വാക്സിനേഷൻ സ്ട്രെസ്സ് കുറയ്ക്കുന്നതിനുള്ള ടോണിക്കുകൾ,ധാതുലവണ മിശ്രിതം എന്നിവ മൃഗാശുപത്രിയിൽ നിന്നും കൈപ്പറ്റാമെന്ന് കാട്ടാക്കട മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ എസ്.സജിത് കുമാർ അറിയിച്ചു.